Wednesday, August 1, 2007

Com. Ajaya Prasad


Com. Ajaya Prasad

Sfi Karunagappally Area Joint Secretary

Brutally murdered by RSS Criminals

2007 July 19

Com. M.Rajesh


Com. M.Rajesh

SFI Unit Secretary

Panthalam NSS College

killed by Dalit Panthers2001

October 31


2001 ഒക്ടോബര്‍ 31 ന് SFI സംസ്ഥാന വാഹന പ്രചരണജാഥയുടെ കൊടുമണ്ണിലെ സമാപന യോഗം കഴിഞ്ഞ് വീ‍ട്ടിലേയ്ക്ക് പോകുന്വോഴാണ് ദളിത് പാന്തേഴ്സ് കാപാലിക സംഘംസഖാവിനെ കുത്തിക്കൊലപ്പെടുത്തിയത്.

Com.Ajay


Com.Ajay
Sfi Activist
S.N.College Chembazhanthy
Thiruvanathapuram

Killed by RSS
1997 September 3


ചെന്വഴന്തി SN കോളേജിലെരണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും SFI യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു സഖാവ് അജയ്.ചെന്വഴന്തി കോളേജിലേയ്ക്കുള്ള യാ‍ത്രയില്‍ചെന്വഴന്തിക്ക് മുന്വുള്ള ഉദയഗിരി ജംഗ്ഷനില്‍ബസ് തടഞ്ഞു നിര്‍ത്തി കൊലപ്പെടൂത്തുകയായിരുന്നു. നിരവധി കൊലക്കേസുകളില്‍ പ്രതികളായ RSSസംഘം ഉദയഗിരി ജംഗ്ഷനില്‍ ബസ് തടഞ്ഞു നിര്‍ത്തിയ ശേഷംയാത്രക്കാരെയും നാട്ടുകാരേയും ഭയപ്പെടുത്തി ഓടിച്ച ശേഷം അജയിന്റെ കാലിന്റെ കുതി ഞരന്വിനു വെട്ടി വീഴ്ത്തി റോഡിന്റെ ഇടതുവശത്തേക്ക് വലിച്ചിഴച്ച ശേഷം വെട്ടി നുറുക്കുകയായിരുന്നു. കൊല്ലരുതേയെന്നപേക്ഷിച്ച് കൂപ്പിയ ഇരു കൈകളും അക്രമികള്‍ വെട്ടി മാ‍റ്റി.

Com. Sakkeer1995


Com. Sakkeer
Sfi Activist
College Union Chairman
Thiruvananthapuram Law College

Killed by PDP Fascists
1995 January 16


തിരുവനന്തപുരം ഗവ: ലോ കോളേജ് ചെയര്‍മാനുംനേതാവുമായിരുന്ന സക്കീര്‍ 1995 ജനുവരി 16 ന് നിഷ്ഠൂ‍രമായി വധിക്കപ്പെട്ടു.മൃഗീയതയെ തോല്‍‌പ്പിക്കുന്ന പൈശാചികമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്.മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന,മനുഷ്യ്യത്തമറ്റ പി.ഡി.പി ഗുണ്ടാ സം‌ഘമാണ് ജീവന്‍ അപഹരിച്ചത്.വീട്ടില്‍ ഉറങ്ങിക്കിടക്കുന്പോഴാണ്കറുത്ത വേഷവും കറുത്ത കയ്യുറയും ധരിച്ച സായുധ സംഘം‌ ആക്രമണം നടത്തിയത്.ആക്രമണത്തില്‍ സക്കീറിന്റെ പിതാവ് റഷീദിനും ഗുരുതരമായി പരിക്കേറ്റു.

Com.P.K.RameshanCom.P.K.Rameshan
Sfi Activist

Killed by ABVP and RSS
1994 September 29

കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവ:കോളേജിലെ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ്വിദ്യാര്‍ത്ഥിയായിരുന്നു സഖാവ് പി.കെ.രമേശന്‍.ഭൂരിപക്ഷ വര്‍ഗ്ഗീയ വാദികളുടെ ആശയങ്ങള്‍കടന്നു വരാന്‍ കഴിയാത്ത വിധം കാന്വസില്‍ ആശയ രംഗത്ത് SFI ക്ക് മേല്‍ക്കൈ ഉണ്ടാ‍യിരുന്നു.അത് ആക്രമണത്തിലൂടെതകര്‍ക്കാന്‍ കഴിയുമെന്ന വ്യാമോ‍ഹമാണ് ABVP സംഘത്തെ നയിച്ചത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനു ശേഷം കാന്വസിലെ ABVP അക്രമി സംഘം പുറത്തു നിന്നുള്ള RSS കാപാലികരുമായി ചേര്‍ന്ന് 1994 സെപ്തംബര്‍ 26 ന് SFI പ്രവര്‍ത്തകരെ ഭീകരമായി ആക്രമിച്ചുഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ട സ:രമേശന്‍ 1994 സെപ്തംബര്‍ 29 ന് നമ്മെ വിട്ടു പിരിഞ്ഞു.സ്വന്തം അദ്ധ്വാനത്തിലൂടെ പഠനത്തിന് പണം കണ്ടെത്താനും പാവപ്പെട്ട കുടുംബത്തിന് താങ്ങായും നിന്നസ:രമേശന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു.

Com. K.V.Sudheesh


SFI central committee member


RSS criminals slewed him in front of his parents.

1994 ജനുവരി 26പാതിരാത്രിയില്‍ വീട്ടില്‍ പാഞ്ഞു കയറിവാതില്‍ ചവിട്ടി തകര്‍ത്തRSS കൊലയാളി സംഘംസുധീഷിനെ കട്ടിലില്‍ നിന്ന് വലിച്ചിറക്കി വെട്ടിയരിയുകയായിരുന്നു.സുധീഷ് എന്ന 28 കാരന്‍ വധിക്കപ്പെട്ടത് ഒരടിയോ ഒരു വെട്ടോ‍ എറ്റായിരുന്നില്ല,37 തവണ വെട്ടിയാണ് RSS ക്രൂരത തെളിയിച്ചത്.മകനെ കൊല്ലരുതേയെന്ന് വാവിട്ട് കരഞ്ഞഅമ്മയെ അവര്‍ ചവിട്ടി വീഴ്ത്തി.“എന്റെ ജീവന്‍ തരാം പൊന്നുമോനെ വിട്ടു തരൂ”എന്നു യാചിച്ച അച്ഛന്റെ കൈകളില്‍വാളുകള്‍ ആഞ്ഞു പതിച്ചു.ഒന്നു കരയാന്‍ പോലുമാകാതെ സുധീഷിന്റെ ശ്വാസം നിലച്ചു.ഒരു മരണം കൊണ്ട് മാത്രംഅടങ്ങുന്നതായിരുന്നില്ല RSSന്റെ കൊടും ക്രൂരത.അവര്‍ക്ക് കൈകാലുകള്‍ വെട്ടിയരിയണമായിരുന്നു.തലയും നെഞ്ചും പിളര്‍ത്തണമായിരുന്നു.ഇറച്ചി വെട്ടുകാര്‍ അറവു മൃഗങ്ങളുടെ ചോര തെറിക്കാതിരിക്കാന്‍ നെഞ്ചില്‍ തുണി കെട്ടാറുണ്ട്.മനുഷ്യന്റെ പച്ചമാംസവും ചോരയും കയ്യിലും മനസ്സിലും മഴുവിലും പുരട്ടി ജയ് വിളിക്കുന്വോള്‍ RSS ഇറച്ചിവെട്ടുകാരന്റെ മന:ശാസ്ത്രം പോലും ഓര്‍ക്കാറില്ല.

Com.K.C.Rajesh


Com.K.C.Rajesh

Sfi Unit Secretary

Sfi Edakkad Area Committee Member

ChairmanPolytechnic Union Kannur

1993 December 17

Com.Ajeesh Viswanath


Com.Ajeesh Viswanath
Sfi Activist
CMS College Kottayam

killed by ABVP criminals
1992 August 9


കോട്ടയം CMS കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു സഖാവ് അജീ‍ഷ് വിശ്വനാഥന്‍.1992 ആഗസ്ത് 6 ന് കോളേജ് കാന്വസില്‍ മാരകായുധങ്ങളുമായിതാണ്ഡവമാടിയ ABVP കാപാലിക സംഘം കണ്ണില്‍ കണ്ടവരെയെല്ല്ലാം തല്ലിയോടിച്ചു. കോളേജിലെ പൊതുമണ്ഡലത്തില്‍ നിന്നുംഒറ്റപ്പെട്ട അക്രമിസംഘം കാന്റീനിലേയ്ക്ക് പോവുകയായിരുന്ന സഖാവ് അജീഷിനെഭീകരമായി ആക്രമിച്ചു. രോഗിയായ തന്നെ ഒന്നും ചെയ്യരുതന്നപേക്ഷിച്ചിട്ടും അക്രമികള്‍ അത് ചെവിക്കൊണ്ടില്ല. അടിയേറ്റ് വയറ്റില്‍ രക്തം കട്ട പിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഖാവ് ആഗസ്ത് 9 ന് നമ്മെ വിട്ടു പിരിഞ്ഞു.‍"രക്തനക്ഷത്രം ആലേഖനം ചെയ്ത ശുഭ്ര പതാകഎവിടെ എല്ലാം പാറുന്നുവോ അവിടെയെല്ലാം സഖാവ് അജീഷിന്റെ സ്മരണകള്‍ ഇരമ്പും"

Com.Joby Andrews


Com.Joby Andrews
SFI Area Joint Secretary
Thamarasserry
Kozhikode

Killed by KSU and MSF
1992 July 15


1992 ജൂലൈ 15 ന്‍ SFI കോഴിക്കോട് ജില്ലാ പ്രചരണ ജാഥയ്ക്ക് താമരശ്ശേരി ഹൈസ്കുളില്‍ നല്‍കിയസ്വീകരണത്തിന് നേരെ MSF-KSU ഗുണ്ടാ സംഘം ആക്രമണമഴിച്ചു വിടുകയായിരുന്നു.സ്കുളിന്റെ ഒരു വശത്ത് സംഘം ചേര്‍ന്ന് നിന്ന ഗുണ്ടാ സംഘത്തിന്റെ നിഷ്ഠൂരമായ കല്ലേറില്‍ദേഹമാസകലം പരിക്കേറ്റ് വീണു പോയ സഖാവിനെ ജാഥാംഗങ്ങള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണമടഞ്ഞത്.

Com. KochaniyanCom. Kochaniyan
SFI Ollur Area Committee President
Thrissur District Committee member
College Union General Secretary
Kuttanalloor Government College


Killed by KSU
1992 February 29

കുട്ടനല്ലൂര്‍ ഗവ:കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും SFI ഒല്ലൂര്‍ ഏരിയ പ്രസിഡന്റുംതൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു സഖാവ് കൊച്ചനിയന്‍.കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ഇന്റര്‍ സോണ്‍ കലോത്സവം തൃശ്ശൂരില്‍ ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പ്രധാന വേദിയാ‍യ പാലസ് ഗ്രൌണ്ടിനു മുന്നിലെ സംഘാടക സമിതി ഓഫീസിനു മുന്നില്‍KSU കാപാലിക സംഘം സ:കൊച്ചനിയനെ കുത്തി മലത്തി.യൂണിയന്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍അര്‍ഹതപ്പെട്ട ബാഡ്ജ് ചോദിക്കാ‍ന്‍ ചെന്ന കൊച്ചനിയനെ KSU വിന്റെ സെനറ്റ് മെന്വര്‍ ഉള്‍പ്പെട്ട അക്രമി സംഘം ആക്രമിക്കുകയായിരുന്നു.വയറിന് കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയസഖാവിനെ ആശുപതിയിലെത്തിച്ചപ്പോഴേക്കുംസഖാവ് ഈ ലോ‍കത്തോ‍ട് വിട പറഞ്ഞിരുന്നു.കലോത്സവ ഭൂമികള്‍ പോലും കലാ‍പവേദിയാക്കുന്ന KSU കാപാലിക സംഘത്തെ കാലം ചവിട്ടിത്താഴ്ത്തിയിരിക്കുന്നു.

Com. Anilkumar


Com. Anilkumar
Sfi Activist

December8, 1988
Killed by RSS

പത്തനംതിട്ട വയ്യാറ്റുപുഴ VKNM ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു സഖാവ് അനില്‍ കുമാര്‍.

അനില്‍ കുമാറിന്റെ അച്ഛനോടുള്ള പക തീര്‍ക്കാന്‍ RSS കാര്‍ ഈ ബാലനെ സ്വന്തം വീട്ടുമുറ്റത്ത്
സഹോദരിയുടെ മുന്നില്‍ വച്ച് കൊല ചെയ്യുകയായിരുന്നു.

ഒരു പിഞ്ചുകുഞ്ഞ് ദേഹമാസകലം വെട്ടേറ്റ് ചോരയില്‍ കിടന്ന് പിടയുന്വോഴും ദീനരോദനം ഉയരുന്വോ‍ഴും ആര്‍ത്തട്ടഹസിക്കാനും ജയ് വിളിക്കാനും RSS കാ‍ര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക.

Com. SabuCom. Sabu
Sfi Activist

First year PDC Student
St. Mary's College, Manarcad
Kottayam

killed by KSU
1988 January 24

കോട്ടയത്തെ മണര്‍കാട് സെന്റ് മേരീസ് കോ‍ളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും SFI സജീവ പ്രവര്‍ത്തകനുമായിരുന്നു സ:സാബു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സുകാര്‍ അഴിച്ചു വിട്ട ആക്രമണത്തിലാണ്
സഖാവ് കൊല ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ‍ നേതൃത്വം നല്‍കിയതിന്റെ പേരിലായിരുന്നു സഖാവിനെ കൊല ചെയ്തത്.

Com. Koroth Chandran


Com. Koroth Chandran
SFI Unit Joint Secretary
Purameri K.R.High School
9 th Std. Student

Killed by RSS


1985 November 29

കോറോത്ത് ചന്ദ്രന്‍ പുറമേരി ഹൈസ്കൂളിലെ യുണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. 1985 നവംബര്‍ 28 ന് കാലത്ത് സ്കൂളിന് മുന്വില്‍ നിര്‍ത്താറില്ലാത്ത ബസ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. RSS കാരനായ ക്ലീനര്‍ കണ്ണന്‍ ജാക്കിലിവറുമായി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. തലക്കടിയേറ്റ് നിലത്തു വീണ ചന്ദ്രനെ വീണ്ടും വീ‍ണ്ടും ജാക്കി ലിവര്‍ കൊണ്ടടിച്ചു.

എടച്ചേരിയിലെ കോറോത്ത് കൊറുന്വന്റെയും മാണിയുടെയും മകനായ ചന്ദ്രന്‍ 29ന് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു.


അമ്മയോടൊപ്പം അവധി ദിവസങ്ങളില്‍ കരിങ്കല്‍ ക്വാറിയില്‍ പണിക്ക് പോ‍യിട്ടാണ് സഖാവ് ചന്ദ്രന്‍ പഠിച്ചിരുന്നത്.

Com.M.S.PrasadCom.M.S.Prasad
Sfi Activist
Killed by INTUC and CONGRESS

1985 ലെ തിരുവോണ നാളില്‍ നരാധമന്മാ‍ര്‍ പ്രസാദിനു നേരെ കത്തി ഉയര്‍ത്തി. ചിററാര്‍ ഡിപ്പോക്ക് സമീപം DYFI പ്രവര്‍ത്തകനായ പ്രസന്നനുമായി സംസാരിച്ച്‌ നില്‍ക്കുകയായിരുന്ന പ്രസാദിന് മാരകമായി കുത്തേറ്റു. ജീവന്‍ രക്ഷിക്കാനായി അടുത്തുള്ള വാസു എന്നൊരാളുടെ വീട്ടിലേക്ക്‌ ഓടിക്കയറിയ പ്രസാദിനെ 15 ഓളം വരുന്ന INTUC - CONGRESS സംഘം പിന്തുടര്‍ന്നു ചെന്നു. ഒരു കട്ടിലില്‍ കമിഴ്ന്നു വീണ പ്രസാദിനെ കട്ടിലിനോട്‌ ചേര്‍ത്ത്‌ 17 പ്രാവശ്യം കുത്തി.

പൊന്നോണ ദിവസം പൊന്നു മകന് സദ്യയൊരുക്കി കാത്തിരുന്ന അമ്മയുടെ മുന്നിലേക്ക് എത്തിയത്‌ പ്രിയപ്പെട്ട മകന്റെ വെള്ള തുണിയില്‍ പൊതിഞ്ഞ ചേതന ഇല്ലാത്ത ദേഹം ആയിരുന്നു.

SFI പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റും കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായിരുന്നു സ: പ്രസാദ്.

ഒരു ജീവന്‍ നഷ്ടമാകുമ്പോള്‍ പ്രസ്ഥാനം തകരുമെന്ന് കരുതുന്ന വിഡ്ഡികളോട്‌ സഹതപിക്കുക.

പോരാട്ടങ്ങള്‍ നിലക്കുന്നില്ല.

Com. E.K.BalanCom. E.K.Balan
Sfi Activist

First year PDC Student
Kerala Varma College
Thrissur

1984 January 5
Killed by RSS

തൃശ്ശൂര്‍ കേരള വര്‍മ്മ കോ‍ളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു സഖാവ് ബാലന്‍.

വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന സഖാവ് 1984 ജനുവരി 5 ന് അര്‍ദ്ധരാത്രിയില്‍ RSS കാപാലികരുടെ കൊലക്കത്തിക്കിരയായി.

ഒളരി ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയി മടങ്ങി വന്ന ബാലനെ ആയുധധാരികളായ RSSകാര്‍ ആക്രമിച്ചു. വെട്ടേറ്റ് കമിഴ്ന്നു വീണ ബാലനെ RSS ഗുണ്ടകള്‍ പിന്നില്‍ നിന്നും തുരുതുരെ വെട്ടി.
ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ സഖാവ് ബാലന്‍ മരണമടഞ്ഞു.

വര്‍ഗ്ഗീയ ശക്തികള്‍ കൊലപാതകത്തിന്റെ രീതിശാസ്‌ത്രം ഉപയോഗിച്ച് അസഹിഷ്ണുതയും കാടത്തവും അടിവരയിടുകയാണ്. എല്ലാ പ്രതിബദ്ധതയും അതിജീവിക്കുവാന്‍ നാം സന്നദ്ധമാണ്. നമ്മെ കൊല്ലാമായിരിക്കും പക്ഷേ തോല്‍‌പ്പിക്കാനാവില്ല്ല.

Com.C.V.Jose


Com.C.V.Jose
Sfi Unit President

Catholic College
Pathanamthitta

killed by KSU

1982 December 17

Com: K. SreekumarCom: K. Sreekumar
Sfi Activist
January 4, 1982
Kollam S. N. College

കൊല്ലം SN കോളേജിലെ SFI യൂണിറ്റ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍ കോളേജിലെ പുരോഗമന ദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അഭിമാനകരമായ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചവരില്‍
ശ്രദ്ദേയമായ നേതൃത്വമായിരുന്നു.

കാന്വസില്‍ വര്‍ഗ്ഗീയ വിഷം ചുരത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സഖാവുണ്ടായിരുന്നു.
1982 ജനുവരി 4 ന് കോളേജിനു പുറത്ത് നിന്ന് വന്ന RSS കാരും കോളേജിലെ ABVP ക്കാരും ചേര്‍ന്ന് കാന്വസ് വരാന്തയില്‍ ആയുധം ഉയര്‍ത്തിപ്പിടിച്ച് പ്രകടനം നടത്തിക്കൊണ്ടാണ് ശ്രീ‍കുമാറിനെതിരെ ഏകപക്ഷീയമായി ആക്രമണം നടത്തിയത്.

###############################

മുന്നേററത്തിന്‍ കൊടിയുമതേന്തി
പൊരുതി മരിച്ച സഖാവേ,
ധീര സഖാവേ..
ഞങ്ങടെ പ്രിയനാം ധീരന്‍ ശ്രീകുമാറേ
നിന്നുടെ ചിറകുകളെയ്‌ത
നിഷാദര്‍ക്കില്ലാ തെല്ലും മാപ്പ്...

Com.K.R.Thomas
Com.K.R.Thomas
1981 November 3
Sfi Thrissur DC Member
Thrissur Govt. College Chairman
CPI(M) Branch Secretary

രണഭൂമികളിലെ രക്തം സാക്ഷി
രക്തസാക്ഷി കുടീരം സാക്ഷി
കാലം സാക്ഷി ചരിത്രം സാക്ഷി
രക്തസാക്ഷി യുഗസാക്ഷി

തെരുവില്‍പ്പ‌ടരും ചോരയില്‍ നിന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;
കുരുതിത്തറയില്‍പ്പൂമരമായി
ഞങ്ങടെ തോമസ് വിളിക്കുന്നു;
രക്തസാക്ഷിക്കുന്നില്‍ നിന്ന്
ഞങ്ങളെ തോമസ് വിളിക്കുന്നു;
ബലികുടീര വാതില്‍ തുറന്ന്
ഞങ്ങളെ തോമസ് വിളിക്കുന്നു;

ആ വിളി കേള്‍ക്കാന്‍, സമരമുഖങ്ങള്‍
ജീവന്‍ കൊണ്ട് ചുവപ്പിക്കാന്‍
പൊരുതാന്‍, ജീവത്യാഗം ചെയ്യാന്‍
തോമസിന്റെ സഖാക്കള്‍ വരുന്നു

കെ.ആര്‍. തോമസ് മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ

മണ്ണട്ടികളുടെ മടിയില്‍ നിന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;
മാനച്ചെരുവിലെ മച്ച് തുറന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;
മരുഭൂവില്‍ മഗ തൃഷ്ണ വകഞ്ഞ്
ഞങ്ങടെ തോമസ് വിളിക്കുന്നു;
കാലക്കടലിന്‍ മറുകര നിന്ന്
ഞങ്ങടെ തോമസ് വിളിക്കുന്നു;

ഇനി വിളികൊള്ളാന്‍, സമയതടങ്ങള്‍
സമരം ചെയ്ത് ജയിച്ചേറാന്‍
കത്തിപ്പടരാന്‍, ചരിത്രമാകാന്‍
തോമസിന്റെ സഖാക്കള്‍ വരുന്നു

Com. Pradeepkumar
Com. Pradeepkumar

SFI Unit President
A.K.K.R High School

1981 July 13

കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ ഹൈസ്കൂള്‍ യൂണിറ്റ് പ്രസിഡന്റും കക്കോടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു പ്രദീപ് കുമാര്‍.
വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം ഏറ്റവും വലിയ പ്രശ്നമായി നില്‍ക്കുന്ന മേഖലയില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ്സുകള്‍ പോകുന്നത് പതിവായിരുന്നു.
1981 ജുലൈ 13 ന് ഗ്രൌണ്ടില്‍ കളിച്ചു കൊണ്ട് നില്‍ക്കുകയാ‍യിരുന്ന സ:പ്രദീപിനോട് ബസ്സുകള്‍ വിദ്യാ‍ര്‍ത്ഥികളെ കയറ്റുന്നില്ല്എന്ന പരാത്യുമായി വിദ്യാര്‍ത്ഥികല്‍ വന്നു.അവരോടൊപ്പം റോഡിലിറങ്ങി ബസ്സുകള്‍ തടഞ്ഞു നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയട്ടുന്നില്ലെന്ന പാരാതിയുമായി

Comrade P.K.RajanCom.P.K.Rajan
Sfi Unit President

Govt. Ayurveda College,Tripunithura
Ernakulam

killed by KSU

1979 February 24


നീതി ലഭിക്കും വരെ
സമര മുഖങ്ങള്‍ ഉണര്‍ന്നു തന്നെ ഇരിക്കും...
രക്ത നക്ഷത്രം ആലേഘനം ചെയ്ത ശുഭ്രപതാക
പോരാട്ടങ്ങളുടെ വെന്നികൊടിയായി
ഉയര്‍ന്നു തന്നെ ഇരിക്കും...